Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Village Tourism

Kollam

കൃ​ഷി​യും വ്യ​വ​സാ​യ​വും കോ​ർ​ത്തി​ണ​ക്കി വി​ല്ലേ​ജ് ടൂ​റി​സം ന​ട​പ്പാ​ക്കാ​നൊ​രു​ങ്ങി ചി​റ​ക്ക​ര പ​ഞ്ചാ​യ​ത്ത്

 

ചാ​ത്ത​ന്നൂ​ർ: ചി​റ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കൃ​ഷി​യും വ്യ​വ​സാ​യ​വും കോ​ർ​ത്തി​ണ​ക്കി വി​ല്ലേ​ജ് ടു​റി​സം ന​ട​പ്പാ​ക്കും. സാ​മൂ​ഹ്യ​ക്ഷേ​മ ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ പ​ശ്ചാ​ത്ത​ല മേ​ഖ​ല​ക​ളി​ൽ പ​ഞ്ചാ​യ​ത്ത് വ​ലി​യ മാ​റ്റ​ത്തി​നൊ​രു​ങ്ങു​ന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തിന്‍റെ ആ​ദ്യ​യോ​ഗ​ത്തി​ൽ ത​ന്നെ ടു​റി​സം വി​ല്ലേ​ജ് ന​ട​പ്പി​ലാ​ക്കാ​നു​ള്ള തീ​രു​മാ​ന​ങ്ങ​ളെ​ടു​ത്തു.

മാ​ലാ​കാ​യ​ൽ ക​ണ്ട​ൽ​കാ​ടു​ക​ളി​ലെ ടു​റി​സം അ​ന്താ​രാ​ഷ്ട്ര​നി​ല​വാ​ര​ത്തി​ലേ​ക്ക് പ്രേ​മോ​ട്ട് ചെ​യ്യാ​നും ക​ണ്ട​ൽ​കാ​ടു​ക​ളി​ലേ​ക്ക് പോ​കു​ന്ന ക​ട​വു​ക​ളി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ടു​റി​സ്റ്റു​ക​ൾ​ക്കാ​യി അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളും സ്വ​കാ​ര്യ​സം​ര​ഭ​ക​രെ ഉ​ൾ​പ്പെ​ടു​ത്തി ടു​റി​സ്റ്റ് ഹോ​മു​ക​ളും വീ​ടു​ക​ളി​ൽ ഹോം​സ്റ്റെ​ക്ക് ലൈ​സ​ൻ​സ് ന​ൽ​കി​കൊ​ണ്ട് ഹോം​സ്റ്റേ​സൗ​ക​ര്യ​വും ന​ട​പ്പാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.​

പോ​ള​ച്ചി​റ​യി​ൽ പ​ക്ഷി നി​രീ​ക്ഷ​ണ​ത്തി​നാ​യി ട​വ​റു​ക​ളും പോ​ള​ച്ചി​റ​യു​ടെ ഏ​ഴു കി​ലോ​മീ​റ്റ​ർ ചു​റ്റി​ലും ഉ​ള്ള ബ​ണ്ടി​ൽ സൈ​ക്കി​ളിം​ഗ്, ക​ൽ​ന​ട​യ്ക്ക് പാ​ത​യും പാ​ത​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലും പൂ​ന്തോ​ട്ട​വും മ​ണ്ണാ​ത്തി​പാ​റ​യി​ൽ പ​ഞ്ച​പാ​ണ്ഡ​വ​രു​ടെ​യും പാ​ഞ്ചാ​ലി​യു​ടെ​യും മ​ണ്ണാ​ത്തി​യു​ടെ​യും ശി​ല്പ​വും പാ​ർ​ക്കും നി​ർ​മി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

കേ​ര​ള​ഗാ​മ പ​ട്ടം നേ​ടി​യ ഗു​സ്തി ഇ​തി​ഹാ​സ​വും സി​നി​മ ന​ട​നു​മാ​യ പോ​ള​ച്ചി​റ​രാ​മ ച​ന്ദ്ര െ ന്‍റ ഓ​ർ​മയ്ക്കാ​യി സാം​സ്‌​കാ​രി​ക​നി​ല​യ​വും ഗു​സ്തി​പ​രി​ശീ​ല​ന കേ​ന്ദ്ര​വും പോ​ള​ച്ചി​റ​യി​ൽ റോ​പ്പ് വേ, ​ക​യാ​ക്കിം​ഗ്, കു​ട്ട​വ​ഞ്ചി എ​ന്നീ സൗ​ക​ര്യ​ങ്ങ​ളും പോ​ള​ച്ചി​റ​യു​ടെ​യും മാ​ലാ​കാ​യ​ലി​ന്‍റെയും ക​ര​ക​ളി​ൽ ഫു​ഡ്‌​കോ​ർ​ട്ടു​ക​ളും വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ളും കു​ടും​ബ​ശ്രീ​യെ ഉ​ൾ​പ്പെ​ടു​ത്തി പ​ഞ്ചാ​യ​ത്ത് ആ​രം​ഭി​ക്കും.​

രാ​വ​ണ​ൻ​പൊ​യ്ക​യി​ൽ രാ​വ​ണ െ ന്‍റ പ്ര​തി​മ​യും പാ​ർ​ക്കും നി​ർ​മി​ക്കും. രാ​വ​ണ​ൻ പൊ​യ്ക​യി​ലെ പൊ​യ്ക​ക​ൾ കേ​ന്ദ്രി​ക​രി​ച്ചു നാ​ച്ചു​റ​ൽ പാ​ർ​ക്ക് നി​ർ​മി​ക്കും. ആ​യി​ര​വി​ല്ലി പാ​റ വെ​ള്ള​ച്ചാ​ട്ടം കേ​ന്ദ്രീക​രി​ച്ചു പാ​ർ​ക്ക് നി​ർ​മി​ക്കും. ഐ​തി​ഹ്യ​ങ്ങ​ളി​ലും മ​ണി​പ്ര​വാ​ള​ കൃ​തി​ക​ളാ​യ ഉ​ണ്ണി​നീ​ലി​സ​ന്ദേ​ശ​ത്തി​ൽ പ്ര​തി​പാ​ദി​ച്ചി​ട്ടു​ള്ള നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന ബി​സി മൂ​ന്നാം നൂ​റ്റാ​ണ്ടി​ൽ നി​ർ​മി​ച്ച ചേ​ര/​ചോ​ള /ദേ​ശി​ഗ/​പാ​ണ്ഡ്യ സാ​മ്രാ​ജ്യ​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ള്ള ഭാ​ര​ത​ത്തി​ലെ ഏ​റ്റ​വും നീ​ളം കൂ​ടി​യ ക​ള​രി ക്ഷേ​ത്ര​മാ​യ ചി​റ​ക്ക​ര​ക്ഷേ​ത്രം ലോ​ക​ശ്ര​ദ്ധ​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നും ഇ​ന്ത്യ​യു​ടെ പ്ര​ഥ​മ​പ്ര​ധാ​ന​മ​ന്ത്രി നെ​ഹ്‌​റു​വി​നെ വി​സ്മ​യി​പ്പി​ച്ച ക​ഥ​ക​ളി ന​ട​ൻ ചി​റ​ക്ക​ര​മാ​ധ​വ​ൻ​കു​ട്ടി​യു​ടെ പേ​രി​ൽ ക​ഥ​ക​ളി പ​ഠ​ന​കേ​ന്ദ്ര​വും സാം​സ്‌​കാ​രി​ക​നി​ല​യ​വും പ​ഞ്ചാ​യ​ത്തി െ ന്‍റ പ​ദ്ധ​തി​യി​ലു​ണ്ട്.

ചി​റ​ക്ക​ര​യു​ടെ പു​രാ​ത​ന ആ​യോ​ധ​ന സ​മ്പ്ര​ദാ​യ​മാ​യ ക​ള​രി പ​രി​ശീ​ല​ന​കേ​ന്ദ്രം സ്ഥാ​പി​ക്കാ​നും ചി​റ​ക്ക​ര​ത്താ​ഴ​ത്ത് ശ്രീ​നാ​രാ​യ​ണ​ഗു​രു വ​ന്ന് സ്നാ​നം ചെ​യ്തു ധ്യാ​ന​ത്തി​ലി​രു​ന്ന പൊ​യ്ക​യി​ൽ തീ​ർ​ഥ​കു​ളം ന​വീ​ക​രി​ച്ചു ധ്യാ​ന​ത്തി​ലി​രുന്ന ഇ​ട​ത്ത് ധ്യാ​ന​മ​ണ്ഡ​പ സ്ഥാ​പി​ക്കാ​നും വി​ള​പ്പു​റ​ത്ത് പ്ര​ശ്‌​സ്ത ക​വി ചാ​ത്ത​ന്നൂ​ർ മോ​ഹ െ ന്‍റ സ്മാ​ര​കം നി​ർ​മി​ക്കാ​നും പ​ദ്ധ​തി ത​യാ​റാ​ക്കു​ന്നു​ണ്ട്.

ചി​റ​ക്ക​ര, ഉ​ളി​യ​നാ​ട്, കു​ഴു​പ്പി​ൽ ഏ​ല​ക​ളി​ൽ നെ​ൽ​കൃ​ഷി മു​ട​ക്കം കൂ​ടാ​തെ
തു​ട​ങ്ങാ​നും പോ​ള​ച്ചി​റ​യി​ൽ ഒ​രു​മീ​നും ഒ​രു​നെ​ല്ലും പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​നും ത​രി​ശ് ഭൂ​മി​ക​ൾ ഏ​റ്റെ​ടു​ത്തു തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി സ​ഹാ​യ​ത്തോ​ടെ പ​യ​ർ​വ​ർ​ഗ കി​ഴ​ങ്ങു​വ​ർ​ഗ കൃ​ഷി​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും മാ​ലാ​കാ​യ​ൽ പോ​ള​ച്ചി​റ കേ​ന്ദ്രി​ക​രി​ച്ചു ടൈ​ഗ​ർ, വ​നാ​മി കൊ​ഞ്ചു​കൃ​ഷി, ക​രി​മീ​ൻ​കൃ​ഷി, കാ​ർ​പ്പ് മ​ൽ​സ്യ​ങ്ങ​ൾ ,നാ​ട​ൻ മ​ത്സ്യ​ങ്ങ​ൾ, കൃ​ഷി തു​ട​ങ്ങി​യ​വ തു​ട​ങ്ങാ​നും മ​ൽ​സ്യ ക്ല​ബ് തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പി​ക്കാ​നും ഉ​ൾ നാ​ട​ൻ മ​ത്സ്യ കൃ​ഷി​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങൾ‌ ല​ഭ്യ​മാ​ക്കാ​നും പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി എ​ടു​ക്കും.

ചി​റ​ക്ക​ര ബ്രാ​ൻ​ഡി​ൽ അ​രി, കി​ഴ​ങ്ങ്‌വ​ർ​ഗ​ങ്ങ​ൾ, പ​യ​ർ വ​ർ​ഗ​ങ്ങൾ,ചെ​മ്മീ​ൻ, ക​രി​മീ​ൻ, കാ​ർ​പ്പ്, നാ​ട​ൻ മ​ൽ​സ്യ​ങ്ങ​ൾ എ​ന്നി​വ ഉ​ത്പാ​ദി​പ്പി​ച്ച് വി​ത​ര​ണം ചെ​യ്യാ​നും നി​ല​വി​ലു​ള്ള പൊ​തു​മാ​ർ​ക്ക​റ്റു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പി​ക്കാ​നും പു​തി​യ​ത് തു​ട​ങ്ങാ​നും പ​ഞ്ചായ​ത്ത്ത​ല​ത്തി​ൽ ബ്രാ​ൻഡ് ഉ​ത്പ ന്ന​ങ്ങ​ൾ​ക്കാ​യി മി​നി സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ തു​ട​ങ്ങാ​നും പോ​ള​ച്ചി​റ​യു​ടെ ക​ര​യി​ൽ കി​ൻ​ഫ്ര​ഏ​റ്റെ​ടു​ത്ത സ്ഥ​ല​ത്ത് വ്യ​വ​സാ​യി​ക ഐ​ടി പാ​ർ​ക്ക് ആ​രം​ഭി​ക്കാ​നും രാ​വ​ണ​ൻ പൊ​യ​ക​യി​ൽ ചി​റ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി പ​ഴ​യ പ​ദ്ധ​തി ന​വീക​രി​ച്ചു ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ് പ​ദ്ധ​തി ആ​രം​ഭി​ക്കാ​നും പ​ഞ്ചാ​യ​ത്ത് ആ​ലോ​ചി​ക്കു​ന്നു.

 

Latest News

Up